Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obit News

NRI

അ​യ​ർ​ല​ൻ​ഡി​ൽ ന​ഴ്സാ​യി​രു​ന്ന നി​മ്മി ജോ​യി അ​ന്ത​രി​ച്ചു

 

ഡ​ബ്ലി​ൻ: സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി നി​മ്മി ജോ​യി (33) അ​ന്ത​രി​ച്ചു. ​ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വ​യ​നാ​ട് മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ പൊ​തുദ​ർ​ശ​ന​വും മ​റ്റു തി​രു​ക്ക​ർ​മങ്ങ​ളും ന​ട​ക്കും.

തു​ട​ർ​ന്ന് മീ​ന​ങ്ങാ​ടി കു​മ്പ​ളേ​രി സെ​മി​ത്തേ​രി​യി​ലാ​ണ് സം​സ്കാ​രം. നി​മ്മി വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ സ്വ​ദേ​ശി​യാ​ണ്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​യി​യു​ടെ​യും ത​ങ്ക​മ്മ​യു​ടെ​യും മ​ക​ളാ​ണ്. ഭർ​ത്താ​വ് പു​ന​ലൂ​ർ വ​ള്ള​പ്പു​ര​ക്ക​ൽ വി​പി​ൻ കോ​ശി (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നിയ​ർ, അ​യ​ർ​ല​ൻ​ഡ്). സ​ഹോ​ദ​രി: ജോ​യ്സി ജോ​യി.

സെ​ക്ക​ന്ദ​രാ​ബാ​ദ് യ​ശോ​ദ ആ​ശു​പ​ത്രി​യി​ൽ ശ്വാ​സ​കോ​ശം മാ​റ്റി​വയ്​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​ത്തി​യ നി​മ്മി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത​രി​ച്ച​ത്.

അ​യ​ർ​ല​ൻഡി​ൽ ശ്വാ​സ​കോ​ശ മാ​റ്റി​വയ്​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം കാ​ത്തി​രു​ന്നെ​ങ്കി​ലും അ​നു​യോ​ജ്യ​രാ​യ ദാ​താ​വി​നെ ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ ചി​കി​ത്സ​യ്ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

ജീ​വ​ൻ​ദാ​ൻ വ​ഴി അ​യ​ൽ സം​സ്ഥാ​ന​ത്തു നി​ന്നും ല​ഭ്യ​മാ​യ ശ്വാ​സ​കോ​ശ​ങ്ങ​ൾ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്നു ഇ​ര​ട്ട ശ്വാ​സ​കോ​ശ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷമുള്ള വി​ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്.

NRI

വ​ർ​ഗീ​സ് അ​ട്ടാ​ശേ​രി​ൽ അ​ന്ത​രി​ച്ചു

ഡ​ബ്ലി​ൻ: മ​ല​യാ​ളി​യാ​യ വ​ർ​ഗീ​സ് അ​ട്ടാ​ശേ​രി​ൽ(​ത​ങ്ക​ച്ച​ൻ, 60) ഡൗ​ൺ​പാ​ട്രി​ക്കി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് അ​യ​ർ​ല​ൻ​ഡി​ൽ.

വ​ട​ക്ക​ൻ അ​യ​ർ​ല​ൻഡി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി വേ​ള​ങ്കോ​ട് സ്വ​ദേ​ശി​യാ​ണ്. ഏ​റെ​ക്കാ​ലം സൗ​ദി​യി​ൽ ജോ​ലി നോ​ക്കി വ​ന്ന വ​ർ​ഗീ​സ് അ​വി​ടെ നി​ന്നു​മാ​ണ് വ​ട​ക്ക​ൻ അ​യ​ർ​ല​ൻഡി​ലെ ബെ​ല്‍​ഫാ​സ്റ്റി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

ഭാ​ര്യ റീ​ന. മ​ക്ക​ൾ: ആ​ഷ്‌​ലി​ൻ, ഐ​റി​ൻ, ഡ​യാ​ന.

NRI

യു​കെ​യി​ൽ അ​ന്ത​രി​ച്ച നി​ഷ​യു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച

കോ​ട്ട​യം: യു​കെ​യി​ൽ അ​ന്ത​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്പ് ക​രി​പ്പാ​ടം ത​ട​ത്തി​ൽ നെ​ൽ​സ​ണി​ന്‍റെ ഭാ​ര്യ നി​ഷ​യു​ടെ (42) സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പു​തു​വേ​ലി വെ​ള്ളാം​ത​ട​ത്തി​ലു​ള്ള ​ഭ​വ​ന​ത്തി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പു​തു​വേ​ലി സെ​ന്‍റ് ജോ​സ​ഫ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

പ​രേ​ത പു​തു​വേ​ലി വെ​ള്ളാം​ത​ട​ത്തി​ൽ മാ​ത്യു - ലീ​ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: ലി​യോ​ണ, അ​ല​ക്സി​സ്, റി​യാ​ന്ന, ഈ​ത​ൻ. സ​ഹോ​ദ​ര​ൻ: അ​നീ​ഷ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​മ്മി ജെ​യിം​സ് - 9745162742.

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച മേ​രി മേ​പ്പു​റം ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​സ് അം​ഗ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ രാ​ജ​ൻ മേ​പ്പു​റ​ത്തി​ന്‍റെ ഭാ​ര്യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ച മേ​രി മേ​പ്പു​റം ഫി​ലി​പ്പി​ന്‍റെ (ലി​ല്ലി​ക്കു​ട്ടി 78) പൊ​തു​ദ​ർ​ശ​നം ഇ​ന്ന് വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ ഡാ​ള​സ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (1400 W Frankford Rd, Carrollton, Tx 75007) ന​ട​ക്കും.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഡാ​ള​സ് ക​രോ​ൾ​ട്ട​ൺ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സ​ണ്ണി​വെ​യി​ലു​ള്ള പ്ല​സ​ന്‍റ് റി​ഡ്ജ് സെ​മി​ത്തേ​രി​യി​ൽ (4600 N Belt Line Rd, Sunnyvale, Tx 75182).

മേ​രി മേ​പ്പു​റം ഫി​ലി​പ്പി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

റ​വ. റോ​യ് തോ​മ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ന്‍ കെ.​എ. ബെ​ഞ്ച​മി​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ൽ​ട്രോ​ൺ റി​ട്ട. ജ​ന​റ​ൽ മാ​നേ​ജ​ർ നാ​ര​ങ്ങാ​നം ക​ണ്ടം​കു​ള​ത്ത് കെ.​എ. ബെ​ഞ്ച​മി​ൻ (പാ​പ്പ​ച്ച​ൻ, 73) കാ​ര്യ​വ​ട്ട​ത്തെ വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു.

സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്) വൈ​ദീ​ക​ൻ റ​വ. റോ​യ് തോ​മ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം സൂ​സ​ൻ വ​ർ​ഗീ​സി​ന്‍റെ സ​ഹോ​ദ​ര​നു​മാ​ണ് പ​രേ​ത​ൻ

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എട്ടിന് കാ​ര്യ​വ​ട്ട​ത്തെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് കൊ​ണ്ടു​വ​രും. രാ​വി​ലെ 10ന് വ​സ​തി​യി​ൽ ന​ട​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ശ്രീ​കാ​ര്യം ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

ഭാ​ര്യ: അ​ന്ന​മ്മ ബെ​ഞ്ച​മി​ൻ. മ​ക്ക​ൾ: ഡോ. ​അ​ഞ്ജു, എ​ബി. മ​രു​മ​ക​ൻ: ഡോ. ​നി​ജോ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ റോ​യ് തോ​മ​സ് - 253 653 0689.

NRI

മു​ള​യ്ക്ക​ൽ മാ​ത്യു അ​ന്ത​രി​ച്ചു

ഒ​ല​വ​ക്കോ​ട്/​അ​ബു​ദാ​ബി:​ പു​തു​പ്പ​രി​യാ​രം വാ​ഴേ​മ്പു​റം എഎം യു​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ പു​തു​പ്പ​രി​യാ​രം മു​ള​യ്ക്ക​ൽ മാ​ത്യു മാ​ഷ് (78) അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ (ധോ​ണി) ന​ട​ക്കും.

ഭാ​ര്യ: ഏ​ലി​ക്കു​ട്ടി (​റി​ട്ട. ടീ​ച്ച​ർ, വാ​ഴേ​മ്പു​റം സ്കൂ​ൾ). മ​ക്ക​ൾ: ഷി​ൻ​സി (ദ​ക്ഷി​ണാ​ഫ്രി​ക്ക), ഷി​ൽ​ബി (അ​ബു​ദാ​ബി), സ്മി​ത (​പു​തു​പ്പ​രി​യാ​രം).

മ​രു​മ​ക്ക​ൾ: സ​ജി വി​ല​ങ്ങ​പാ​റ (ദ​ക്ഷി​ണാ​ഫ്രി​ക്ക), സ​ണ്ണി ക​ണി​ചേ​രി​ൽ (അ​ബു​ദാ​ബി), അ​ജി കാ​രു​വേ​ലി​ൽ (റെ​യി​ൽ​വേ പാ​ല​ക്കാ​ട്, കു​റു​പ്പും​ത​റ, കോ​ട്ട​യം).

NRI

ക​ലി​ഫോ​ർ​ണി​യ​യി​ൽ അ​ന്ത​രി​ച്ച ജേ​ക്ക​ബ് എ. ​മാ​ത്യു​വി​ന്‍റെ പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച

ക​ലി​ഫോ​ർ​ണി​യ: അ​യ്‌​രൂ​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗ​മാ​യ ജേ​ക്ക​ബ് എ. ​മാ​ത്യു​വി​ന്‍റെ (രാ​ജു, മേ​ട​യി​ൽ) പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച കാ​ലി​ഫോ​ർ​ണി​യ​യി​ൽ ന​ട​ക്കും. 1972-ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ അ​ദ്ദേ​ഹം ക​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​സ് ആ​ഞ്ച​ൽ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു.

സ​ഭ​യി​ലും നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ഭ​യു​ടെ​യും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്ന​ദ്ധ​സേ​വ​ക​നാ​യി അ​ദ്ദേ​ഹം വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി.

ഭാ​ര്യ: ആ​ലീ​സ് മാ​ത്യു. മ​ക്ക​ൾ: ജ​സ്റ്റി​ൻ മാ​ത്യു, ജാ​സ്മി​ൻ എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ക്രി​സ്റ്റീ​ന മാ​ത്യു, സാ​ബു എ​ബ്ര​ഹാം.

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ Forest Lawn Funeral Home, 21300 Verde Drive, Covina, CA 91724ൽ. ​തു‌​ട​ർ​ന്ന് രാ​വി​ലെ 10:30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം സം​സ്കാ​രം ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​സ്റ്റി​ൻ മാ​ത്യു: 909 720 3248.

NRI

മ​റി​യ​ക്കു​ട്ടി തോ​മ​സ് വ​ട​ക്കേ​പ​റ​മ്പി​ല്‍ അ​ന്ത​രി​ച്ചു

ബെ​ര്‍​ലി​ന്‍: ബോ​ണി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന റാ​ന്നി വൃ​ന്ദാ​വ​നം സ്വ​ദേ​ശി പ​രേ​ത​നാ​യ വ​ട​ക്കേ​പ​റ​മ്പി​ല്‍ തോ​മ​സ് വ​റു​ഗീ​സി​ന്‍റെ (മോ​ഹ​ന്‍) ഭാ​ര്യ മ​റി​യ​ക്കു​ട്ടി തോ​മ​സ് വ​ട​ക്കേ​പ​റ​മ്പി​ല്‍ (78) ബോ​ണി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്കാ​രം പ​ത്ത​നം​തി​ട്ട റാ​ന്നി കൊ​റ്റ​നാ​ട് ട്രി​നി​റ്റി മാ​ര്‍​ത്തോ​മ്മ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍. ബോ​ണ്‍, ബാ​ഡ്ഗോ​ഡ​സ്ബ​ര്‍​ഗ് ഇ​വാ​ജ​ലി​ക്ക​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യി​രു​ന്ന മ​റി​യ​ക്കു​ട്ടി ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

മ​ക്ക​ള്‍: അ​നു, ആ​ഷ. മ​രു​മ​ക​ന്‍ റി​നു ക​ട​വി​ല്‍. കൊ​ച്ചു​മ​ക്ക​ള്‍ : റോ​യി​സ്, ഏ​ത​ന്‍.

NRI

ത​ങ്ക​ച്ച​ന്‍ പു​ളി​മൂ​ട്ടി​ല്‍ ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ചു

കാ​ള്‍​സ്റൂ​ഹെ: ച​ങ്ങ​നാ​ശേ​രി പു​ളി​മൂ​ട്ടി​ല്‍ പ​രേ​ത​രാ​യ ചാ​ക്കോ - എ​ലി​സ​ബെ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ത​ങ്ക​ച്ച​ന്‍ പു​ളി​മൂ​ട്ടി​ല്‍ (ജോ​ണ്‍, 74) ജ​ര്‍​മ​നി​യി​ലെ കാ​ള്‍​സ്റൂ​ഹെ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ജ​ര്‍​മ​നി​യി​ല്‍.

ഭാ​ര്യ ഫി​ലോ​മി​ന ഇ​ത്തി​ത്താ​നം മ​ണി​യം​കേ​രി​ക്ക​ളം കു​ടും​ബാം​ഗം. മ​ക്ക​ള്‍: ടോം, ​ടിം, ടോ​ബി​യാ​സ്. മ​രു​മ​ക്ക​ള്‍; സു​മി​ത, പ​ട്രീ​ഷ്യ, സി​ബ​ല്‍.

പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​യ്ക്കാ​യു​ള്ള വി.​കു​ര്‍​ബാ​ന 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് Hauptfriedhof Karlsruhe(Haid und Neue Strasse, 76131 Karlsruhe) ക​പ്പേ​ള​യി​ല്‍ ന​ട​ക്കും.

സ്റ്റു​ട്ട്ഗാ​ര്‍​ട്ടി​ലെ ര​ജി​സ്റ്റേ​ര്‍​ഡ് സം​ഘ​ട​ന​യാ​യ മ​ല​യാ​ളി ഡോ​യി​ഷെ ട്രെ​ഫ​ന്‍ ബാ​ഡ​ന്‍​വ്യു​ര്‍​ട്ടം​ബ​ര്‍​ഗി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ത​ങ്ക​ച്ച​ന്‍, സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

53 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് ത​ങ്ക​ച്ച​ന്‍ ജ​ര്‍​മ​നി​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ച​ങ്ങ​നാ​ശേ​രി​യി​ലെ പ്ര​ശ​സ്ത ബി​സി​ന​സ് സ്ഥാ​പ​ന​മാ​യ പു​ളി​മൂ​ട്ടി​ല്‍ ഫ​ര്‍​ണി​ച്ച​റി​ന്‍റെ ഉ​ട​മ​യാ​ണ്.

ത​ങ്ക​ച്ച​ന്‍റെ വേ​ര്‍​പാ​ടി​ല്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്ന​തി​നൊ​പ്പം ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി​യും നേ​രു​ന്ന​താ​യി മ​ല​യാ​ളി ഡോ​യി​ഷെ ട്രെ​ഫ​ന്‍ ബാ​ഡ​ന്‍​വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് അ​റി​യി​ച്ചു.

NRI

തോ​മ​സ് തോ​മ​സ് അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: റാ​ന്നി കൊ​റ്റ​നാ​ട് പു​തു​ക്കു​ടി​യി​ൽ തോ​മ​സ് തോ​മ​സ് (ജോ​ർ​ജ് - 101) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ശ​നി​യാ​ഴ്ച 12.30ന് ​ക​ണ്ട​ൻ​പേ​രൂ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ.

അ​യി​രൂ​ർ അ​യ്യ​ക്കാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ ക​ല്ലൂ​പ്പാ​റ മേ​ലേ​ക്കൂ​റ്റ് പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ൾ: തോ​മ​സ് പി. ​തോ​മ​സ് (ത​മ്പി, ഹൂ​സ്റ്റ​ൺ), മാ​ത്തു​ക്കു​ട്ടി (റാ​ന്നി ക​ണ്ട​ൻ​പേ​രൂ​ർ), സാ​ലി (ഓ​ച്ചി​റ), വ​ത്സ​ൻ (ഡാ​ള​സ്), ലീ​ലാ​മ്മ (ഡാ​ള​സ്), മോ​ള​മ്മ (ഡാ​ള​സ്), സു​ജ (ഹൂ​സ്റ്റ​ൺ).

മ​രു​മ​ക്ക​ൾ: വ​ത്സ​മ്മ (ഹൂ​സ്റ്റ​ൺ), സി​സി​ലി (ക​ണ്ട​ൻ​പേ​രൂ​ർ), ത​മ്പി​കു​ഞ്ഞു (ഓ​ച്ചി​റ), ബീ​ന (ഡാ​ള​സ്), ബേ​ബി (ഡാ​ള​സ്), മോ​നി​ച്ച​ൻ (ഡാ​ള​സ്), പ​രേ​ത​നാ​യ സാ​ബു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ത​മ്പി (ഹൂ​സ്റ്റ​ൺ) - 281 253 1014 (വാ​ട്സ്ആ​പ്).

NRI

ഫി​ലി​പ്പ് ഫ്രാ​ൻ​സി​സ് പു​ളി​ക്ക​ൽ ന്യൂ​ജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു

ന്യൂ​ജ​ഴ്‌​സി: ഫി​ലി​പ്പ് ഫ്രാ​ൻ​സി​സ് പു​ളി​ക്ക​ൽ (78) ന്യൂ​ജ​ഴ്‌​സി​യി​ലെ എ​മേ​ഴ്‌​സ​ണി​ൽ അ​ന്ത​രി​ച്ചു. പാ​ലാ മെ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി​യാ​ണ്.

ഭാ​ര്യ ലൈ​ലാ​മ്മ ഫി​ലി​പ് കാ​ഞ്ഞി​ര​പ്പ​ള്ളി ക​പ്പാ​ട് നെ​ടു​വ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡെ​ജി, ഡെ​ന്നി (ഇ​രു​വ​രും ന്യൂ​ജ​ഴ്‌​സി), ഡോ​ൺ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ബി​ന്ദു, റീ​നി, സി​മി.

പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഏ​ഴ് വ​രെ റോ​ക്ക്‌​ലാ​ൻ​ഡ് വെ​സ്ലി ഹി​ൽ​സ് ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ (5 Willow Tree Rd, Monsey, NY 10952).

സം​സ്കാ​ര ശു​ശ്രൂ​ഷ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.

തു​ട​ർ​ന്ന് സം​സ്കാ​രം എ​യ​ർ​മോ​ണ്ടി​ലെ അ​സ​ൻ​ഷ​ൻ സെ​മി​ത്തേ​രി​യി​ൽ (650 സാ​ഡി​ൽ റി​വ​ർ റോ​ഡ്, എ​യ​ർ​മോ​ണ്ട്, ന്യൂ​യോ​ർ​ക്ക് 10952).

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ജോ​ൺ​സ​ൺ തോ​മ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ഡാ​ള​സ്: ജ​നു​വ​രി 23ന് ​ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ത​ടി​യൂ​ർ ചെ​ക്കാ​ട്ട് ജോ​ൺ​സ​ൺ തോ​മ​സി​ന്‍റെ (ചേ​ക്കാ​ട്ട് സാം​കു​ട്ടി) പൊ​തു​ദ​ർ​ശ​ന​വും സം​സ്‍​കാ​ര​വും ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ ന​ട​ക്കും. 1980-90 ക​ളി​ൽ കാ​യി​ക രം​ഗ​ത്ത് ശ്ര​ദ്ധ​യ​നാ​യി​രു​ന്ന പ​രേ​ത​ൻ ത​ടി​യൂ​ർ റെ​ഡേ​ഴ്സ് ക്ല​ബ് ഫു​ട്ബോ​ൾ ടീം ​മാ​നേ​ജ​രാ​യി ദീ​ർ​ഘ​വ​ർ​ഷ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു.

23 വ​ർ​ഷ​ങ്ങ​ൾ​ക്കു അ​മേ​രി​ക്ക​യി​ലെ​ത്തി​യ ഡാ​ള​സ് വി​ക്ട​റി എ​ജി​യി​ലെ​യും ഐ​പി​സി ടാ​ബെ​ർ​നാ​ക്കി​ലെ​യും സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര കാ​ര്യാ​ട്ട് റോ​സ​മ്മ​യാ​ണ് പ​രേ​ത​ന്‍റെ ഭാ​ര്യ.

മ​ക്ക​ൾ: ഷാം​ലി (ബം​ഗ​ളൂ​രു), ഷെ​റി​ൻ (ഡാ​ള​സ്), ഷൈ​നി (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: പാ​സ്റ്റ​ർ ബി​നു (ബം​ഗ​ളൂ​രു എ​ജി ച​ർ​ച്ച്), ലെ​സ്‌​ലി (ഡാ​ള​സ്), ജേ​ക്ക​ബ് (ഡാ​ള​സ്). സ​ഹോ​ദ​ര​ങ്ങ​ൾ: മേ​ഴ്‌​സി - സ്റ്റീ​ഫ​ൻ (ഹൂ​സ്റ്റ​ൺ), ജോ​യ്‌​സ് - ജോ​ൺ​സ​ൺ (ഹൂ​സ്റ്റ​ൺ).

ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 നു ​ഡാ​ള​സ് ഐ​പി​സി ടാ​ബ​ർ​നാ​ക്കി​ൾ ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടും (IPC Tabernacle, 9121, Ferguson Rd, Dallas, TX 75228).

ശു​ശ്രൂ​ഷ​ക​ളെ തു​ട​ർ​ന്ന് ലെ​യ്ക്ക് വ്യൂ ​സെ​മി​ത്തേ​രി​യി​ൽ (Lake view Cemetery, 2343 Gage Road & Hwy 78, Lavon, TX 75166) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്ക്‌ https://www.youtube.com/watch?v=ZL5xRwVIZzM.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷെ​റി​ൻ ജോ​ൺ​സ​ൺ - 972 786 4941.

NRI

മു​ന്‍ ജ​ര്‍​മ​ന്‍ മ​ല​യാ​ളി സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു അ​ന്ത​രി​ച്ചു

കോട്ടയം: മു​ന്‍ ജ​ര്‍​മ​ന്‍ മ​ല​യാ​ളി​യും 1986ലെ ​ബെ​ര്‍​ലി​ന്‍ ലോ​ക​മ​ല​യാ​ള സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​നി​ലൊ​രാ​ളു​മാ​യ മ​ണ്ണം​പ്ലാ​ക്ക​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു (ദേ​വ​സ്യാ​ച്ച​ന്‍ - 76) കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: മേ​രി​ക്കു​ട്ടി സെ​ബാ​സ്റ്റ്യന്‍ കു​ള​ത്തൂ​ര്‍ അ​ത്യാ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ദീ​പ​ക് (ജ​ര്‍​മ​നി), വി​കാ​സ് (ജ​ര്‍​മ​നി), മ​രു​മ​ക്ക​ള്‍: സി​ല്‍​വി പൊ​ങ്ക​ത്തി​ല്‍ (പാ​ലാ, ജ​ര്‍​മ​നി), സോ​ണി​യ പു​ത്ത​ന്‍​ക​ളം (ച​ങ്ങ​നാ​ശേ​രി, ജ​ര്‍​മ​നി).

ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. നോ​ബി​ള്‍ മാ​ത്യു​വി​ന്‍റെ​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ന്‍ മാ​ത്യു​വി​ന്‍റെ​യും സ​ഹോ​ദ​ര​നാ​ണ് പ​രേ​ത​ന്‍. പ്ര​ഫ. എം.​എം. ഡൊ​മി​നി​ക്ക്, സാ​ല​മ്മ ജോ​ര്‍​ജ് തേ​നം​മാ​ക്ക​ല്‍, ജോ​സു​കു​ട്ടി മാ​ത്യു, ഗീ​ത​മ്മ മാ​ത്യു കൊ​ച്ചു​പ​റ​മ്പി​ല്‍ എ​ന്നി​വ​രാ​ണ് മ​റ്റു​സ​ഹേ​ദ​ര​ങ്ങ​ള്‍.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണാ​പ്ളാ​ക്ക​ല്‍ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നും ഫാ.​ലി​യോ​പോ​ള്‍​ഡ് സി​എം​ഐ മാ​തൃ​സ​ഹോ​ദ​ര​നും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​സി ഷാ​ജ​ന്‍റെ ഭ​ര്‍​തൃ​സ​ഹോ​ദ​ര​നു​മാ​ണ്.

സെ​ബാ​സ്റ്റ്യ​ന്‍ ദീ​ര്‍​ഘ​കാ​ലം ബെ​ര്‍​ലി​നി​ല്‍ താ​മ​സി​ച്ച​തി​നു​ശേ​ഷം സ്വ​ദേ​ശ​ത്തേ​യ്ക്ക് മ​ട​ങ്ങി വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

NRI

അ​ന്ന​മ്മ. ജെ. ​ശാ​മു​വേ​ല്‍ സി​യാ​റ്റി​ല്‍ അ​ന്ത​രി​ച്ചു

മ​ണ​ര്‍​കാ​ട്: ഐ​പി​സി കേ​ര​ള സ്റ്റേ​റ്റ് മു​ന്‍ പ്ര​സി​ഡ​ന്‍റും ഐ​പി​സി പാ​മ്പാ​ടി സെ​ന്‍റ​ര്‍ സ്ഥാ​പ​ക​നു​മാ​യ പ​രേ​ത​രാ​യ പാ​സ്റ്റ​ര്‍ പി.​കെ. ചാ​ക്കോ​യു​ടെ​യും അ​ന്ന​മ്മ ചാ​ക്കോ​യു​ടെ​യും മ​ക​ള്‍ അ​ന്ന​മ്മ ജെ. ​ശാ​മു​വേ​ല്‍ (കു​ഞ്ഞു​മോ​ള്‍- 78) യു​എ​സ്എ​യി​ലെ സി​യാ​റ്റി​ല്‍ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഏ​ഴി​നു രാ​വി​ലെ 11ന് ​സി​യാ​റ്റി​ല്‍ ന​ട​ക്കും. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജെ​ഫ്രീ​സ് കെ. ​ശാ​മു​വേ​ല്‍. മ​ക്ക​ള്‍: ഡോ. ​ല​ത, ലി​ന. മ​രു​മ​ക്ക​ള്‍: ദാ​നി​യേ​ല്‍ ബ്രൂ​ബേ​ക്ക​ര്‍, ഡേ​വി​ഡ് ഹി​ല്‍.

NRI

എ​ബ്ര​ഹാം മ​ണ​ലൂ​ർ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: തി​രു​വ​ല്ല ത​ടി​യൂ​ർ മ​ണ​ലൂ​ർ കു​ടും​ബാം​ഗം എ​ബ്ര​ഹാം ജോ​ൺ മ​ണ​ലൂ​ർ (മോ​നി​ച്ച​ൻ - 85) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ക്കാ​ല സ​ഭാ കൗ​ൺ​സി​ൽ അം​ഗ​വും ഡാ​ള​സി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​നും റി​യ​ൽ എ​സ്റ്റേ​റ്റ്, സ്റ്റോ​ക്ക് ബ്രോ​ക്ക​റേ​ജ് തു​ട​ങ്ങി​യ ബി​സി​ന​സ് രം​ഗ​ത്തെ അ​തി​കാ​യ​ക​നും ആ​യി​രു​ന്നു.

കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല മേ​ല​ക​ത്ത് കു​ടും​ബാം​ഗം ഏ​ലി​യാ​മ്മ മ​ണ​ലൂ​ർ ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: എ​ലി​സ​ബേ​ത്ത് എ​ബ്ര​ഹാം (മ​ർ​ഫി സി​റ്റി പ്രോ ​ടേം മേ​യ​ർ), ഡോ. ​റെ​യ്ച്ച​ൽ തോ​മ​സ് (ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ൽ, പ്ലാ​നോ), ജോ​ൺ മ​ണ​ലൂ​ർ ( ഐ​ടി പ്ര​ഫ​ഷ​ണ​ൽ).

മ​രു​മ​ക്ക​ൾ: റെ​നി എ​ബ്ര​ഹാം (മൈ​ക്രോ സോ​ഫ്റ്റ്), റ​വ. റോ​യ് തോ​മ​സ് ( വി​കാ​ർ, സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച്, ഡാ​ള​സ്), ഡോ.​ജി​ജി മ​ണ​ലൂ​ർ (ഒ​പ്റ്റോ​മെ​ട്രി​സ്റ്റ്).

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഡാ​ള​സി​ലെ പ്ലാ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (3760,14th St, Plano, Tx 75074). 

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പ്ലാ​നോ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു​ള്ള സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ (400 Freeport Pkwy, Coppell, TX 75019).

NRI

പി.​എം. സ്ക​റി​യ അ​ന്ത​രി​ച്ചു; വി​ട​പ​റ​യുന്നത് കു​ട്ടി​ക​ളു​ടെ പ്രി​യ "കാ​ൻ​ഡി അ​പ്പ​ച്ച​ൻ'

ഡാ​ള​സ്: പാ​ല​ത്തു​ങ്ക​ൽ വ​ർ​ഗീ​സ് മാ​ണി​യു​ടെ​യും അ​ന്ന​മ്മ മാ​ണി​യു​ടേ​യും മ​ക​ൻ പി.​എം. സ്ക​റി​യ അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി​ക്കു​ട്ടി സ്ക​റി​യ. മ​ക​ൻ സോ​ജി. മ​രു​മ​ക​ൾ ലി​ജി. കൊ​ച്ചു​മ​ക്ക​ൾ ജോ​ഷ്വ, ജേ​ക്ക​ബ്.

മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ പോക്കറ്റിൽ കരുതിവയ്ക്കുന്ന അ​ദ്ദേ​ഹം കു​ട്ടി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട കാ​ൻ​ഡി അ​പ്പ​ച്ച​നും മു​തി​ർ​ന്ന​വ​ർ​ക്ക് ഏ​ത് പ്ര​തി​സ​ന്ധി​യി​ലും കൂ​ടെ​നി​ൽ​ക്കു​ന്ന വി​ശ്വ​സ്ത​നാ​യ സു​ഹൃ​ത്തു​മാ​യി​രു​ന്നു. 84 വ​ർ​ഷം നീ​ണ്ട ആ ​ജീ​വി​തം ലാ​ളി​ത്യ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ ഒ​രു പാ​ഠ​പു​സ്ത​ക​മാ​യി​രു​ന്നു.

സീ​മെ​ൻ​സി​ലെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന് ശേ​ഷം ഏ​ക​ദേ​ശം ര​ണ്ട് ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് അ​ദ്ദേ​ഹം ഡാള​സി​ൽ എ​ത്തു​ന്ന​ത്. ബോ​റി​വി​ലി ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ്ഥാ​പ​കാം​ഗ​മാ​യി​രു​ന്നു.

ഡാ​ളസ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ആ​രാ​ധ​ന തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പേ പ​ള്ളി​യി​ലെ​ത്തി വാ​തി​ൽ​ക്ക​ൽ നി​ന്ന് എ​ല്ലാ​വ​രെ​യും ചി​രി​ച്ചു​കൊ​ണ്ട് സ്വീ​ക​രി​ക്കു​ന്ന ആ ​വ​ലി​യ മ​നു​ഷ്യ​ൻ സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്നു ഇടവകാംഗങ്ങൾ ഓർമിക്കുന്നു.

NRI

മ​ക​ളെ കാ​ണാ​ൻ സ​ലാ​ല​യി​ലെ​ത്തി​യ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

സ​ലാ​ല: മ​ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഒ​മാ​നി​ലെ സ​ലാ​ല​യി​ലെ​ത്തി​യ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ആ​ല​പ്പു​ഴ ത​ക​ഴി സ്വ​ദേ​ശി മ​ങ്ങാ​ട്ടു​വീ​ട്ടി​ല്‍ ര​മേ​ശ​നാ​ണ് (64) മ​രി​ച്ച​ത്.

സ​ലാ​ല​യി​ലു​ള്ള മ​ക​ൾ നീ​തു​വി​നെ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ര​മേ​ശ​ൻ. അ​വി​ടെ വ​ച്ച് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: ജ​യ​ല​ക്ഷ​മി. മ​ക്ക​ള്‍: നീ​തു, ഗീ​തു. മ​രു​മ​ക്ക​ള്‍: ദ​ത്ത​ന്‍, അ​ജ​യ്. സ​ലാ​ല സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കും.

NRI

പാ​സ്റ്റ​ര്‍ ബെ​ഞ്ച​മി​ന്‍ പി. ​തോ​മ​സ് ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: ക്വീ​ന്‍​സ് ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ് സീ​നി​യ​ര്‍ പാ​സ്റ്റ​ര്‍ ബെ​ഞ്ച​മി​ന്‍ പി. ​തോ​മ​സ് (62) ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.

പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മു​ത​ല്‍ ഒമ്പത് വ​രെ ഇ​ന്ത്യ ക്രി​സ്ത്യ​ന്‍ അ​സം​ബ്ലി 100 പെ​രി​വി​ങ്കി​ള്‍ റോ​ഡ്, ലെ​വി​റ്റൗ​ണ്‍, ന്യൂ​യോ​ര്‍​ക്കിൽ 11756.

സംസ്കാരം ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ല്‍ 11 വ​രെയുള്ള ശുശ്രൂഷയ്ക്ക് ശേഷം 12ന് പൈ​ന്‍​ലോ​ണ്‍ മെ​മ്മോ​റി​യ​ല്‍ പാ​ര്‍​ക്ക്, 2030 വെ​ല്‍​വു​ഡ് അ​വ​ന്യൂ, ഫാ​ര്‍​മിം​ഗ്‌​ഡെ​യ്ല്‍, ന്യൂ​യോ​ര്‍​ക്കിൽ 11735.

NRI

ഇ.​എം. വ​ർ​ക്കി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ദീ​ർ​ഘ​കാ​ല അം​ഗ​വു​മാ​യി​രു​ന്ന ഇ.​എം. വ​ർ​ക്കി​യു​ടെ (85) വി​യോ​ഗ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യും ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30ന് ​ക​രോ​ൾ​ട്ട​ൺ സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്ത​പ്പെ​ടും (2707 Dove Creek, Carrollton, TX 75006).

തു​ട​ർ​ന്ന് 1.30ന് ​കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും (Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019).

NRI

ഇ.എം. വ​ർ​ക്കി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: പാ​മ്പാ​ക്കു​ട എ​ര​വ​ത്തു​കു​ഴി​യി​ൽ വീ​ട്ടി​ൽ മ​ത്താ​യി വ​ർ​ക്കി (ഇ.​എം. വ​ർ​ക്കി - 85) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. 1974ൽ ​ഡാ​ള​സി​ൽ കു​ടി​യേ​റി​പ്പാ​ർ​ത്ത പ​രേ​ത​ൻ ഡാ​ള​സി​ലെ സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ ആ​ദ്യ​കാ​ല അം​ഗ​മാ​യി​രു​ന്നു.

ഭാ​ര്യ: സാ​റാ​മ്മ വ​ർ​ക്കി (ഡാ​ള​സ്) പാ​മ്പാ​ക്കു​ട കു​ന്നു​മ്മേ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സോ​ണു വ​ർ​ക്കി, ഷോ​ൺ വ​ർ​ക്കി (ഇ​രു​വ​രും ഡാ​ള​സി​ൽ). മ​രു​മ​ക്ക​ൾ: ലീ​ന, ജാ​നി​സ്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യും ബുധനാഴ്ച ​രാ​വി​ലെ 8.30ന് ​ക​രോ​ൾ​ട്ട​ൺ സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്ത​പ്പെ​ടും (2707 Dove Creek, Carrollton, TX 75006).

തു​ട​ർ​ന്ന് 1.30ന് ​കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും (Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സോ​ണു വ​ർ​ക്കി - 469 867 7668.

NRI

പി.​ജി. വ​ർ​ഗീ​സ് ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​രേ​ത​നാ​യ കെ.​ജി. ഫി​ലി​ഫോ​സി​ന്‍റെ മ​ക​ൻ പി.​ജി. വ​ർ​ഗീ​സ് (68) F- 92/2 പ്ര​താ​പ് മാ​ർ​ക്ക​റ്റ്, മു​നി​ർ​ക്ക ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.

ആ​ല​പ്പു​ഴ പ​ള്ളി​പ്പാ​ട്ട് നീ​ണ്ടൂ​ർ ക​ളി​ക്ക​ൽ തെ​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ ലി​സി വ​ർ​ഗീ​സ്. മ​ക്ക​ൾ ആ​ലീ​സ്, അ​നി​ല. മ​രു​മ​ക്ക​ൾ ബി​നോ​യ്, ബേ​ബി, ജെ​യി​ൻ ചാ​ക്കോ.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച 12.45ന് ​മു​നീ​ർ​ക വീ​ട്ടി​ലെ പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മൂ​ന്നി​ന് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ച​ർ​ച്ച് നേ​ബ്സ​റാ​യി​ൽ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം തു​ഗ്ല​ക്ക​ബാ​ദ് സെ​ന്‍റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

NRI

ബേ​ബി പൗ​ലോ​സ് വൈ​റ്റ് പ്ലെ​യി​ൻ​സി​ൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: എ​റ​ണാ​കു​ളം തി​രു​വാ​ണി​യൂ​ർ പാ​ലാ​ൽ ക​ള​പാ​ട്ടി​ൽ ബേ​ബി പൗ​ലോ​സ് (95) വൈ​റ്റ് പ്ലെ​യി​ൻ​സി​ൽ അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കെ.​എ. പൗ​ലോ​സ് മാ​ഷ്.

മ​ക്ക​ൾ: എ​ബി പോ​ൾ വൈ​റ്റ് പ്ലെ​യി​ൻ​സ് (റി​ട്ട​യേ​ർ​ഡ് എം​ടി​എ ഉ​ദ്യോ​ഗ​സ്ഥ​ൻ), സെ​ബി പോ​ൾ (കേ​ര​ളം), ഷി​ബി ബാ​ബു (കേ​ര​ളം). മ​രു​മ​ക്ക​ൾ: ഡെ​യ്സി പോ​ൾ (വെ​സ്റ്റ്ചെ​സ്റ്റ​ർ കൗ​ണ്ടി എം​പ്ലോ​യി), പോ​ൾ ന​ടു​വ​ത്തു, ബാ​ബു​മേ​ച്ച​ങ്ക​ര.

പ​രേ​ത​ൻ പോ​ർ​ട്ചെ​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി അം​ഗ​മാ​ണ്. വെ​യ്ക് സ​ര്‍​വീ​സ് വെ​ള്ളി​യാ​ഴ്ച വെെ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ പോ​ർ​ട്ട് ചെ​സ്റ്റ​ർ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ (360-Irving AVE PORT CHESTER NY 10573).

സം​സ്‌​കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ 12 വ​രെ പോ​ർ​ട്ട് ചെ​സ്റ്റ​ർ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ തു​ട​ർ​ന്ന് ഫ്യൂ​ണ​റ​ൽ - റാ​യ് ഗ്രീ​ൻ വു​ഡ് യൂ​ണി​യ​ൻ സെ​മീ​റ്റ​റി​യി​ൽ (215 NORTH ST, RYE NY 10580).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: എ​ബി പോ​ൾ - 914 574 3884.

NRI

റ​വ.​ഡോ. ടി.​ജെ. തോ​മ​സ് അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സീ​നി​യ​ർ പു​രോ​ഹി​ത​നും ഓ​ത​റ എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് അം​ഗ​വും ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ലെ മു​ൻ വി​കാ​രി​യു​മാ​യ റ​വ. ഡോ. ​ടി. ജെ. ​തോ​മ​സ് (80) അ​ന്ത​രി​ച്ചു.

1975 മു​ത​ൽ 1979 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മു​ൻ വി​കാ​രി​യു​ടെ വേ​ർ​പാ​ടി​ൽ ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്ക് മു​ന്നി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

സ്നേ​ഹ​നി​ധി​യും ക​രു​ണാ​മ​യ​നു​മാ​യി​രു​ന്ന അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ എ​ന്നും പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു. യേ​ശു​ക്രി​സ്തു​വി​ലു​ള്ള പ്ര​ത്യാ​ശ​യി​ലും ഉ​യി​ർ​പ്പി​ന്‍റെ വാ​ഗ്ദാ​ന​ത്തി​ലും വി​ശ്വ​സി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഇ​ട​വ​ക​യും പ​ങ്കു​ചേ​രു​ന്ന​താ​യി സ​ഭ അ​റി​യി​ച്ചു.

Kerala

ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ​യു​ടെ പി​താ​വ് അ​ന്ത​രി​ച്ചു

തോ​പ്രാം​കു​ടി: ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ​യു​ടെ പി​താ​വ് ക​ണ്ണ​ൻ​ചി​റ ഈ​പ്പ​ച്ച​ൻ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഇ​ടു​ക്കി കി​ളി​യാ​ർ​ക​ണ്ടം ഹോ​ളി​ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ ഇ​ടു​ക്കി നാ​ര​ക​ക്കാ​നം പാ​ല​ക്കീ​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: സി​സ്റ്റ​ർ ജോ​സി​യ എസ്എസ്എസ് (അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സാ​ധു സേ​വ​ന സ​ഭ), ഫാ. ​റോ​ബി ക​ണ്ണ​ൻ​ചി​റ സി​എം​ഐ (ഡ​യ​റ​ക്‌ട​ർ, ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ന്യൂ​ഡ​ൽ​ഹി, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡ​ബ്ല്യു​എ​ഫ്ഐ​ആ​ർ​സി), ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ (വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ കാ​ർ​മ്മ​ൽ പ്രൊ​വി​ൻ​സ് മൂ​വാ​റ്റു​പു​ഴ, കൊ​ച്ചേ​ട്ട​ൻ ഡി​സി​എ​ൽ, ഡ​യ​റ​ക്ട​ർ ഡി​എ​ഫ്സി, ഏ​രി​യാ ഡ​യ​റ​ക്ട​ർ സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ഭാ​ര​ത് കേ​ര​ള), ബീ​ന മാ​ത്യൂ​സ് (ബം​ഗ​ളൂ​രു), റോ​ബ​ർ​ട്ട് (പ്ര​കാ​ശ്), റോ​ബി​ൻ (ക​റു​കു​റ്റി) ഗി​ൽ​ബ​ർ​ട്ട് (യു​കെ).

മ​രു​മ​ക്ക​ൾ: മാ​ത്യൂ​സ് (കോ​യി​ക്കാ​ട്ടി​ൽ, വ​ല​വൂ​ർ പാ​ലാ), ഷി​ജി റോ​ബ​ർ​ട്ട് (പീ​ക്കു​ന്നേ​ൽ, മു​രി​ക്കാ​ശേ​രി), ജി​ൻ​സ്ലി​ൻ റോ​ബി​ൻ (കൊ​ങ്ങ​മ​ല ക​രു​വാ​ര​ക്കു​ണ്ട്, മ​ല​പ്പു​റം), ജി​ഷ ഗി​ൽ​ബ​ർ​ട്ട് (വാ​ലു​മ്മേ​ൽ, പ​ഴ​യ​രി​ക്ക​ണ്ടം, ഇ​ടു​ക്കി).

NRI

പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റ് സ്കോ​ട്ട് ആ​ഡം​സ് അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​പ്ര​ശ​സ്ത കാ​ർ​ട്ടൂ​ൺ പ​ര​മ്പ​ര​യാ​യ ഡി​ൽ​ബ​ർ​ട്ട് കോ​മി​ക് സ്ട്രി​പ്പി​ന്‍റെ സ്ര​ഷ്ടാ​വാ​യ കാ​ർ​ട്ടൂ​ണി​സ്റ്റ് സ്കോ​ട്ട് ആ​ഡം​സ്(68) അ​ന്ത​രി​ച്ചു. പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​റി​നെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.

1989ൽ ​ആ​രം​ഭി​ച്ച ഡി​ൽ​ബ​ർ​ട്ട് എ​ന്ന കാ​ർ​ട്ടൂ​ൺ സ്ട്രി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സ് സം​സ്കാ​ര​ത്തെ​യും അ​വി​ടു​ത്തെ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളെ​യും ആ​ക്ഷേ​പ​ഹാ​സ്യ രൂ​പേ​ണ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം മി​ക​വ് പു​ല​ർ​ത്തി.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ സ്‌​കോ​ട്ട് ആ​ഡം​സി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

NRI

ചാ​ക്കോ ഫി​ലി​പ്പ് ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു

ഒ​ക്‌​ല​ഹോ​മ: കു​റി​യ​ന്നൂ​ർ ഓ​റേ​ത്തു കു​ടും​ബാം​ഗം മേ​പ്പു​റ​ത്ത് വീ​ട്ടി​ൽ ചാ​ക്കോ ഫി​ലി​പ്പ് (ബേ​ബി - 92) ഒ​ക്‌​ല​ഹോ​മ​യി​ൽ അ​ന്ത​രി​ച്ചു. ഒ​ക്‌​ല​ഹോ​മ ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭ​യു​ടെ ആ​ദ്യ​കാ​ല അം​ഗ​മാ​ണ്.

ഭാ​ര്യ: മാ​രാ​മ​ൺ പീ​ടി​ക​യി​ൽ കു​ടും​ബാം​ഗ​മാ​യ സാ​റാ​മ്മ ചാ​ക്കോ. മ​ക്ക​ളും മ​രു​മ​ക്ക​ളും: ലി​ല്ലി​ക്കു​ട്ടി - ബേ​ബി​ച്ച​ൻ, ഓ​മ​ന - കു​ഞ്ഞു​മോ​ൻ, ജോ​ളി - സെ​ബാ​സ്റ്റ്യ​ൻ, പൊ​ന്ന​മ്മ - ബി​നു അ​ടി​മ​ത്ര, ബി​നി - ജോ​ൺ​സ​ൻ, ബി​നു - ബെ​നീ​റ്റ.

സ​ഹോ​ദ​ര​ങ്ങ​ൾ: പി. ​എം. ഫി​ലി​പ്പ്, ആ​ലീ​സ്. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച ഒ​ക്‌​ല​ഹോ​മ ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

 

NRI

ഡോ. ​മേ​രി ആ​ൻ ഗോ​ഡ്‌​ലി അ​ന്ത​രി​ച്ചു

തൃ​ക്കാ​ക്ക​ര: മാ​വേ​ലി ന​ഗ​ർ പ്ലാ​വി​നി​ൽ​ക്കു​ന്ന​തി​ൽ ഹൗ​സി​ൽ (MNRA 146A, ക്രോ​സ് റോ​ഡ് No. 8) ഡോ. ​മേ​രി ആ​ൻ ഗോ​ഡ്‌​ലി (66) അ​ന്ത​രി​ച്ചു. തൃ​ശൂ​ർ നെ​ല്ലി​ക്കു​ന്ന് പ​രേ​ത​രാ​യ കെ.​പി. സാ​മു​വ​ലി​ന്‍റെ​യും അ​മ്മി​ണി സാ​മു​വ​ലി​ന്‍റെ​യും മ​ക​ളാ​ണ്.

ഭ​ർ​ത്താ​വ്: ഗോ​ഡ്‌​ലി മാ​ത്യു (എ​ൽ​ഡ​ർ, സി​ബി​സി പാ​ലാ​രി​വ​ട്ടം, ദുബായി മുൻ പ്രവാസി). മ​ക്ക​ൾ: ജെ​ഫ്രി ഗോ​ഡ്‌​ലി - ലി​ഡി​യ (യു​എ​സ്എ), ജോ​ഷ് സാം ​ഗോ​ഡ്‌​ലി - ആ​ൻ സാ​ന്ദ്ര (കാ​ന​ഡ). സ​ഹോ​ദ​ര​ങ്ങ​ൾ: സ്റ്റീ​വ​ൻ സാ​മു​വ​ൽ (നെ​ല്ലി​ക്കു​ന്ന്, തൃ​ശൂ​ർ, ദുബായി മുൻ പ്രവാസി).

പൊ​തു​ദ​ർ​ശ​ന​വും സംസ്കാര ശു​ശ്രൂ​ഷ​യും രാ​വി​ലെ 9:30 മു​ത​ൽ പാ​ലാ​രി​വ​ട്ടം ബൈ​പാ​സ് റോ​ഡി​ലു​ള്ള ബെ​ർ​ക്വി​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടക്കും (Ecclesia).

സം​സ്‌​കാ​രം ഉ​ച്ച​യ്ക്ക് 12ന് തേ​ങ്ങോ​ട് ബ്ര​ദ​റ​ൺ സെ​മി​ത്തേ​രി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഗോ​ഡ്‌​ലി മാ​ത്യു - 9746200447, തോ​മ​സ് മാ​ത്യു - 8129511347, സ്റ്റീ​വ​ൻ സാ​മു​വ​ൽ - 98450 81014.

NRI

ബ്രീ​ജീ​ത്താ​മ്മ വെ​ട്ടി​ക്ക​ൽ ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു

 

കൊ​ളോ​ൺ: ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ന​ടു​ത്ത് ഫ്രെ​ഷ​നി​ൽ താ​മ​സി​ക്കു​ന്ന കി​ട​ങ്ങൂ​ർ സ്വ​ദേ​ശി കു​റി​യാ​ക്കോ​സ് ജോ​യി​യു​ടെ ഭാ​ര്യ ബ്രി​ജീ​ത്താ​മ്മ വെ​ട്ടി​ക്ക​ൽ (71) അ​ന്ത​രി​ച്ചു. 

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജ​നു​വ​രി വെള്ളിയാഴ്ച ​രാ​വി​ലെ 8.45ന് ​ഫ്രെ​ഷ​നി​ലെ സെന്‍റ് ഔ​ഡോ​മാ​ർ ദേ​വാ​ല​യി​ൽ (St.Audomar Kirche, Kölner Strasse 3, 50226 Frechen) ദി​വൃ​ബ​ലി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് സെ​ന്‍റ് ഔ​ഡോ​മാ​ർ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

തോ​ട്ട​യ്ക്കാ​ട് ക​യ്യാ​ല​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ജ​യ്സി, ജ​ന്നി. മ​രു​മ​ക​ൻ: ബ​ഞ്ച​മി​ൻ. കൊ​ച്ചു​മ​ക്ക​ൾ: നോ​വാ, ജോ​ഷ്വ.

1974ൽ ​ജ​ർ​മ​നി​യി​ൽ എ​ത്തി​യ ബ്രി​ജീ​ത്താ​മ്മ ഫ്രെ​ഷ​ൻ സെ​ന്‍റ് കാ​ത​റി​ന​ൻ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്ത​തി​നു ശേ​ഷം വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

NRI

ജോ​ർ​ജ് വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: കാ​യം​കു​ളം സ്വ​ദേ​ശി​യും ഡാ​ള​സി​ലെ ക​രോ​ൾ​ട്ട​ൺ ബി​ലീ​വേ​ഴ്സ് ബൈ​ബി​ൾ ചാ​പ്പ​ൽ അം​ഗ​വു​മാ​യ ബ്ര​ദ​ർ ജോ​ർ​ജ് വ​ർ​ഗീ​സ് (ജോ​ർ​ജു​കു​ട്ടി - 88) അ​ന്ത​രി​ച്ചു. സം​സ്കാ​രം പിന്നീട്.

റാ​ഞ്ചി ഇ​ല​ക്‌‌‌ട്രി​സി​റ്റി ബോ​ർ​ഡി​ലെ ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ച്ച അ​ദ്ദേ​ഹം കാ​യം​കു​ള​ത്തും തു​ട​ർ​ന്ന് ഡാ​ള​സി​ലും താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളാ​ൽ ഏതാനും വർഷങ്ങളായി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ഭാ​ര്യ: സി​സ്റ്റ​ർ ഗ്രേ​സി ജോ​ർ​ജ് (പ​രേ​ത​നാ​യ ഇ​വാ​ഞ്ച​ലി​സ്റ്റ് സി. ​എം. വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ, പ​ള്ളി​ക്ക​ൽ, കാ​യം​കു​ളം). മ​ക്ക​ളും മ​രു​മ​ക്ക​ളും: സു​മ & എ. ഒ. കോ​ശി (മി​ന​സോ​ട്ട), വ​ർ​ഗീ​സ് പി. ​ജോ​ർ​ജ് & ഷേ​ർ​ളി (ഡാ​ള​സ്), ജോ​ൺ​സ​ൺ പി. ​ജോ​ർ​ജ് & റെ​നി (ഡാ​ള​സ്).

കൂടുതൽ വി​വ​ര​ങ്ങ​ൾക്ക്: സാം ​മാ​ത്യു - 972  974 5770, ഫി​ലി​പ്പ് ആ​ൻ​ഡ്രൂ​സ് - 651 367 9879.

NRI

ജെ​സ്മി തോ​മ​സ് കൊ​ച്ചു​വീ​ട്ടി​ൽ ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു

ഫ്ലോ​റി​ഡ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ (എം​എ​സി​എ​ഫ്) അം​ഗം ജെ​സ്മി തോ​മ​സ് കൊ​ച്ചു​വീ​ട്ടി​ൽ (39) അ​ന്ത​രി​ച്ചു. പ​രേ​ത​യു​ടെ വി​യോ​ഗ​ത്തി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഭ​ർ​ത്താ​വ് ജെ​റി തോ​മ​സ്.  മ​ക്ക​ൾ: ജെ​റ​മി, ജ​യ്‌​ല. ജ​യിം​സ് അ​ക്ക​ത്ത​റ - മ​റി​യാ​മ്മ അ​ക്ക​ത്ത​റ ​ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത​യു​ടെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

ബ്രാ​ൻ​ഡ​നി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ കാ​ത്ത​ലി​ക് ഫൊ​റോ​ന പ​ള്ളി​യി​ൽ (Sacred Heart Knanaya Catholic Forance Church, 3920 S Kings Ave, Brandon, FL 33511) രാ​വി​ലെ 8.30ന് ​പൊ​തു​ദ​ർ​ശ​നം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ന്ന​താ​ണ്.

ജെ​സ്മി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ണ്ടാ​യ തീ​രാ​ന​ഷ‌്ട​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രേ​ത​യു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്ന​താ​യും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ അ​റി​യി​ച്ചു.

NRI

പ്രി​സ്ക ജോ​സ​ഫ് ജോ​ഫി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

 

ഡാ​ള​സ്‌: പ്രി​സ്ക ജോ​സ​ഫ് ജോ​ഫി (42) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പി​എം​ജി സ​ഭ​യു​ടെ മു​ൻ ജ​ന​റ​ൽ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ കെ.​കെ. ജോ​സ​ഫി​ന്‍റെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ഇ​വാ​ഞ്ച​ലി​സ്റ്റ് ജോ​ഫി ചെ​റി​യാ​ൻ ഉ​മ്മ​ൻ. മ​ക്ക​ൾ: ലേ​വി, ലൂ​ക്ക്.

പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​യും ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് മെ​സ്ക്വി​റ്റി​ലു​ള്ള ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആ​രം​ഭി​ക്കും.

സം​സ്കാ​രം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ​ണ്ണി വെ​യി​ലി​ലു​ള്ള ന്യൂ ​ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) ന​ട​ക്കും.

NRI

അ​ന്ന​മ്മ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു

പ​ത്ത​നം​തി​ട്ട: നെ​ടു​മ്പ്രം മു​ള​മൂ​ട്ടി​ൽ ചി​റ​യി​ൽ​ക​ണ്ട​ത്തി​ൽ അ​ന്ന​മ്മ ഏ​ബ്ര​ഹാം (കു​ഞ്ഞു​മോ​ൾ - 85) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 11.30ന് ​നെ​ടു​മ്പ്രം ക്രി​സ്തോ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

പ​രേ​ത മു​ള​ക്കു​ഴ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര കു​ടും​ബാം​ഗ​മാ​ണ്. പ​രേ​ത​നാ​യ സി.​ഐ. ഏ​ബ്ര​ഹാ​മാ​ണ് ഭ​ർ​ത്താ​വ്. കാ​ലം ചെ​യ്ത ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഭ​ർ​തൃ സ​ഹോ​ദ​ര​നാ​ണ്.

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ എ​ത്തി​ക്കും. 10.30ന് ​വ​സ​തി​യി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ കൊ​ണ്ടു​വ​രും.

മ​ക്ക​ൾ: അ​നി​ൽ സി. ​ഇ​ടി​ക്കു​ള, ബ്ല​സ​ൻ സി. ​തോ​മ​സ്. മ​രു​മ​ക്ക​ൾ: സി​ന്ധു അ​നി​ൽ (മ​ണ്ണൂ​ക്കാ​ട്ടൂ​ർ, മീ​ന​ടം), അ​നി​ത ബ്ല​സ​ൻ (പു​ളി​മൂ​ട്ടി​ൽ, ഓ​മ​ല്ലൂ​ർ).

NRI

റാ​ണി അ​രി​ക്ക​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ അ​ന്ത​രി​ച്ചു

സൂ​റി​ച്ച്: സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ ലാം​ഗെ​ൻ​ന്താ​ൾ താ​മ​സി​ക്കു​ന്ന ഡേ​വി​സ് അ​രി​ക്ക​ലി​ന്‍റെ ഭാ​ര്യ റാ​ണി അ​രി​ക്ക​ൽ(65) അ​ന്ത​രി​ച്ചു. ന​ഴ്സാ​യി​രു​ന്നു.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​ലാം​ഗെ​ൻ​ന്താ​ൾ ക്വീ​ൻ മേ​രി പ​ള്ളി​യി​ലെ (Kirche Maria Koenigin Langenthal, Schulhausstrasse 11, 4900 Langenthal) ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11ന് ​ലാം​ഗെ​ൻ​ന്താ​ൾ സെ​മി​ത്തേ​രി​യി​ൽ (Friedhof Langenthal, Geissbergweg 25, 4900 Langenthal).

പ​രേ​ത​യു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള കു​ർ​ബാ​ന ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ലാം​ഗെ​ൻ​ന്താ​ൾ ക്വീ​ൻ മേ​രി പ​ള്ളി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ലാം​ഗെ​ൻ​ന്താ​ൾ ക്രി​മ​റ്റോ​റി​യ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ക്ക​ൾ: ആ​ൻ​സി, ഡി​നി​യ. മ​രു​മ​ക്ക​ൾ: സാ​ൻ​ജോ ചാ​മ​ക്കാ​ല, ജെ​റി കൊ​ച്ചാ​ട്ട്. ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ താ​മ​സി​ക്കു​ന്ന പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ലി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യാ​ണ്.

മ​റ്റു​സ​ഹോ​ദ​ര​ങ്ങ​ൾ: പാ​പ്പു ഗോ​പു​ര​ത്തി​ങ്ക​ൽ, ചാ​ക്കോ ഗോ​പു​ര​ത്തി​ങ്ക​ൽ, സി​സ്റ്റ​ർ ഫ്ള​വ​റി, ജോ​സ് ഗോ​പു​ര​ത്തി​ങ്ക​ൽ (യു​എ​സ്എ), ജോ​ളി ഗോ​പു​ര​ത്തി​ങ്ക​ൽ, പ​രേ​ത​രാ​യ മേ​രി മൂ​ല​ൻ, താ​ണ്ട​ക്കു​ട്ടി വ​ള്ളൂ​രാ​ൻ.

എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രു​പ​ത​യി​ലെ കി​ഴ​ക്ക​മ്പ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് അ​രീ​ക്ക​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യാ​ണ് പ​രേ​ത.

അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി​യാ​യ റാ​ണി​യും ഡേ​വി​സും വ​ർ​ഷ​ങ്ങ​ളോ​ളം കൊ​ളോ​ണി​ൽ താ​മ​സി​ച്ച​തി​നു ശേ​ഷ​മാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി, ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്ല​ബ്, കൊ​ളോ​ൺ കേ​ര​ള സ​മാ​ജം, ദ​ർ​ശ​ന തി​യ​റ്റേ​ഴ്സ് എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

NRI

സാം ​നി​ലം​പ​ള്ളി​ലി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച സൗ​ത്ത് ക​രോ​ലി​ന​യി​ൽ

കോ​ള​മ്പി​യ: അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നും സ്വ​ത​ന്ത്ര ചി​ന്ത​ക​നു​മാ​യ എ​ബ്ര​ഹാം സാം​കു​ട്ടി (സാം ​നി​ലം​പ​ള്ളി - 83) സൗ​ത്ത് ക​രോ​ലി​ന​യി​ലെ ലെ​ക്സിം​ഗ്ട​ണി​ൽ അ​ന്ത​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ഡോ. ​നി​ല​മ്പ​ള്ളി​ൽ എ​ബ്ര​ഹാ​മി​ന്‍റെ​യും ന​ഴ്‌​സാ​യി​രു​ന്ന അ​ന്ന​മ്മ എ​ബ്ര​ഹാ​മി​ന്‍റെ​യും മ​ക​നാ​ണ്.

ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷം ശാ​സ്താം​കോ​ട്ട​യി​ൽ ഗു​രു​കു​ലം എ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​യി ഒ​രു ട്യൂ​ട്ടോ​റി​യ​ൽ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. 50 വ​യ​സ് പി​ന്നി​ട്ട​പ്പോ​ൾ അ​മേ​രി​ക്ക​യി​ലെ ക​രോ​ലി​ന​യി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സം മാ​റി.

അ​വി​ടെ പ്രാ​ദേ​ശി​ക മ​ല​യാ​ളി ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ സം​സ്കാ​ര​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​നൊ​പ്പം മ​ക്ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​തം ല​ഭി​ക്കു​ന്ന​തി​ന് ഏ​റെ പ​രി​ശ്ര​മി​ച്ചു.

ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം അ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ങ്ങ​ളി​ലും നോ​വ​ലു​ക​ളി​ലും സാം ​നി​ല​മ്പ​ള്ളി​ൽ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പി​ക പ​രേ​ത​യാ​യ ശാ​ന്ത​മ്മ വ​ർ​ഗീ​സ് ആ​ണ് ഭാ​ര്യ. ര​ണ്ട് പെ​ൺ​മ​ക്ക​ൾ: സ്മി​ത ജി​യാ​നോ​ലാ​ക്കി​സും സി​മി ജോ​ണും. മ​രു​മ​ക്ക​ൾ: സ്റ്റീ​വ​ൻ ജി​യാ​നോ​ലാ​ക്കി​സ്, ജോ​സ​ഫ് ജോ​ൺ.

ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 11 വ​രെ പൊ​തു​ദ​ർ​ശ​നം വു​ഡ്രി​ഡ്ജ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് & ഫ്യൂ​ണ​റ​ൽ ഹോം ​ചാ​പ്പ​ൽ,  138 കോ​ർ​ലി മി​ൽ റോ​ഡ്, ലെ​ക്സിം​ഗ്ട​ൺ, എ​സ്‌​സി 29072.

ഉ​ച്ച​യ്ക്ക് 12.30ന് ​അ​വി​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 3.30ന് ​സം​സ്കാ​രം.

NRI

ലീ​ലാ​മ്മ കു​ര്യാ​ക്കോ​സ് ആ​ലു​ങ്ക​ൽ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ടെ​ക്സ​സ്: ചി​ങ്ങ​വ​നം നീ​ല​മ്പേ​രൂ​ർ ആ​ലു​ങ്ക​ൽ സ്ക​റി​യ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ ലീ​ലാമ്മ കു​ര്യാ​ക്കോ​സ് (69) ടെ​ക്സ​സി​ൽ അ​ന്ത​രി​ച്ചു. റാ​ന്നി തെ​ക്കേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഇ​ർ​വിം​ഗ് സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ പ​ള്ളി​യി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. 

മ​ക്ക​ൾ: മെ​റി​ൽ ആ​ലു​ങ്ക​ൽ, റോ​ബി​ൻ ആ​ലു​ങ്ക​ൽ. മ​രു​മ​ക്ക​ൾ: അ​നു ആ​ലു​ങ്ക​ൽ, മീ​ഖ ആ​ലു​ങ്ക​ൽ. റാ​ന്നി​യി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ലീ​ലാ​മ്മ, മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നാ​ണ് ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ന​ഴ്സിം​ഗി​ൽ സ്റ്റേ​റ്റ് റാ​ങ്ക് ഹോ​ൾ​ഡ​റാ​യി​രു​ന്നു. ഡ​ൽ​ഹി, ജോ​ർ​ദാ​ൻ, ഖ​ത്ത​ർ, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ലം ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ഇ​ർ​വിം​ഗി​ലെ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ (727 Metker St, Irving).

NRI

ഷി​ജോ വ​ർ​ഗീ​സി​ന്‍റെ മാ​താ​വ് മേ​രി വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു

പെ​രു​മ്പാ​വൂ​ർ: യു​ക്മ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സി​ന്‍റെ അ​മ്മ​യും ഈ​സ്റ്റ് ചേ​രാ​ന​ല്ലൂ​ർ തേ​ല​ക്കാ​ട​ൻ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ മേ​രി വ​ർ​ഗീ​സ് (82) അ​ന്ത​രി​ച്ചു. പ​രേ​ത പെ​രു​മ്പാ​വൂ​ർ ചി​റ​യ​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ജോ​ഷി, ഷാ​ജി, ജി​ജി, ജോ​ജോ, ഷി​ജോ, ഷീ​മോ​ൾ, ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: മി​നി, സെ​ബാ​സ്റ്റ്യ​ൻ, ജി​ൻ​സി, ര​ഞ്ജി​ത, നാ​ൻ​സി, ഷാ​ജു, അ​ല​ക്സി. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച 3.30ന് ​ഭ​വ​ന​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് ഈ​സ്റ്റ് ചേ​രാ​ന​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വി​യേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ സം​സ്ക​രി​ക്കും.

ഷി​ജോ വ​ർ​ഗീ​സി​ന്‍റെ മാ​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യു​ക്മ പ്ര​സി​ഡന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, പിആ​ർഒ ​കു​ര്യ​ൻ ജോ​ർ​ജ്, ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് വ​ർ​ഗീ​സ്, ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ സു​ജു ജോ​സ​ഫ്, ദേ​ശീ​യ സ​മി​തി​യം​ഗം ബി​ജു പീ​റ്റ​ർ, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​രാ​ക്കു​ടി, സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഷാ​രോ​ൺ ജോ​സ​ഫ്, വാ​റിം​ഗ്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് സു​നി​ൽ മാ​ത്യു, സെ​ക്ര​ട്ട​റി ദീ​പ​ക് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മേ​രി വ​ർ​ഗീ​സിന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​വാ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​തി​നൊ​പ്പം വേ​ർ​പാ​ടി​ൽ വേ​ദ​നി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും യു​ക്മ ന്യൂ​സ് ടീം ​അ​റി​യി​ച്ചു.

NRI

ഹൃദയാഘാതം; മ​ല​യാ​ളി ന​ഴ്‌​സ് മാ​ള്‍​ട്ട​യി​ല്‍ അ​ന്ത​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ഹൃ​ദ​യാ​ഘാ​ത​ത്തെ ​തു​ട​ര്‍​ന്ന് മ​ല​യാ​ളി ന​ഴ്‌​സ് മാ​ള്‍​ട്ട​യി​ല്‍ അ​ന്ത​രി​ച്ചു. കോ​ടോം - ബേ​ളൂ​ര്‍ ത​ടി​യം​വ​ള​പ്പി​ലെ പ​യ്യ​മ്പ​ള്ളി മാ​ത്യു -​ ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജോ​ജി മാ​ത്യു (43) ആ​ണ് മ​രി​ച്ച​ത്.

സം​സ്‌​കാ​രം പി​ന്നീ​ട് കാ​ഞ്ഞി​ര​ടു​ക്കം സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യ​ത്തി​ല്‍. ഭാ​ര്യ: നി​ഷ (ന​ഴ്‌​സ്, മാ​ള്‍​ട്ട) വ​യ​നാ​ട് പു​ല്‍​പ​ള്ളി തൊ​ഴു​വ​ത്തി​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡി​വോ​ണ, ഗോ​ഡ്‌​സ​ണ്‍.

സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​ബി, ഫാ.​ജോ​ഷി സി​ആ​ര്‍​എം (മ്യൂ​ണ്‍​സ്റ്റ​ര്‍, ജ​ര്‍​മ​നി), ജി​ജോ (പ​ഞ്ചാ​ബ്).

NRI

പെ​ല്ല​ത്താ​ൽ മ​റി​യ​ക്കു​ട്ടി അ​ന്ത​രി​ച്ചു

മാ​റി​യി​ടം: പെ​ല്ല​ത്താ​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യ​കു​ട്ടി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ്‌ മൂ​ന്നി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മാ​റി​യി​ടം തി​രു​ഹൃ​ദ​യ ദേ​വ​ല​യ​ത്തി​ൽ.‌

പ​രേ​ത മാ​റി​യി​ടം പ​ടി​ക്ക മ്യാ​ലി​ൽ കു​ടും​ബാ​ഗ​മാ​ണ്. മ​ക്ക​ൾ: എ​ത്സ​മ്മ, ആ​ലീ​സ്, സി​സ്റ്റ​ർ മേ​ഴ്സി ഡി​എ​സ്എ​ഫ്എ​സ് (ഇ​റ്റ​ലി), സ​ജി, ബി​നോ​യി, ബി​ന്ദു, സോ​ണി​യ ഇ​രു​വ​രും (ഇ​റ്റ​ലി).

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ൺ ക​ല്ലോ​ലി​ൽ (മാ​റി​യി​ടം), കു​ര്യ​ൻ മാ​ത്യൂ കൈ​മാ​രി​യേ​ൽ (ഇ​ല​ഞ്ഞി), റെ​നി അ​യി​ത്തി ചി​റ​യി​ൽ (ചാ​മ​ക്കാ​ല), സി​ന്ധു നെ​ല്ലി​ക്കാ​ക്കു​ഴി​യി​ൽ (കൂ​ട​ല്ലൂ​ർ), സി​ജു പീ​ടി​ക​യി​ൽ (വെ​ളി​യ​നാ​ട്), സി​റി​ൾ മ​ഴു​പ്പേ​ൽ (പ​യ​സ്മൗ​ണ്ട്) (ഇ​രു​വ​രും ഇ​റ്റ​ലി).

NRI

പൂ​വ​ത്തി​നാ​ല്‍ ഏ​ലി​യാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു

വി​യ​ന്ന: കോ​ട്ട​യം കു​ര്യ​നാ​ട് പൂ​വ​ത്തി​നാ​ല്‍ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ജോ​സ​ഫ് (80) അ​ന്ത​രി​ച്ചു. ക​ള​ത്തൂ​ര്‍ മൂ​ന്നു​തൊ​ട്ടി​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. വി​യ​ന്ന മ​ല​യാ​ളി​യാ​യ റാ​ണി സി​റോ​ഷ് പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ (പ്രോ​സി ഗ്രൂ​പ്പ്) മാ​താ​വാ​ണ്.

പ​രേ​ത​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കു​ര്യ​നാ​ടു​ള്ള പൂ​വ​ത്തി​നാ​ല്‍ ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം, വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മോ​നി​പ്പ​ള്ളി ചീ​ങ്ക​ല്ലേ​ല്‍ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ സം​സ്‌​കാ​ര ശു​ശ്രൂ​ഷ ന​ട​ക്കും.

മ​ക്ക​ള്‍: പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ (ദു​ബാ​യി), സി. ​ജി​സ്മി എ​ഫ്സി​സി (മു​ട്ടു​ചി​റ), ഡോ. ​സി. ആ​ന്‍​സ്ലെ​റ്റ് ഡി​എം (ബി​ഹാ​ര്‍), ലൈ​സ (ഓ​സ്‌​ട്രേ​ലി​യ), ഫാ. ​ഇ​മ്മാ​നു​വ​ല്‍ പൂ​വ​ത്തി​നാ​ല്‍ (മ​നു) സി​എം​ഐ (അ​മേ​രി​ക്ക), റാ​ണി സി​റോ​ഷ് (വി​യ​ന്ന, ഓ​സ്ട്രി​യ), റീ​ന ഐ​പി​എ​സ്ആ​ർ (കോ​ട്ട​യം), റെ​ന്‍​സി ടീ​ച്ച​ര്‍ (എ​സ്ജി​എ​ച്ച്എ​സ്എ​സ് വാ​ഴ​ത്തോ​പ്പ്), റെ​ജീ​ന (അ​മേ​രി​ക്ക), റെ​നി​മോ​ള്‍ (ഓ​സ്ട്രേ​ലി​യ).

മ​രു​മ​ക്ക​ള്‍: മി​നി​മോ​ള്‍ പാ​ക്ക​ത്തു​കു​ന്നേ​ല്‍ (ദു​ബാ​യി), ടോ​മി വ​ട​ക്കേ​ട​ത്ത് (ഓ​സ്‌​ട്രേ​ലി​യ), സി​റോ​ഷ് ജോ​ര്‍​ജ് പ​ള്ളി​ക്കു​ന്നേ​ല്‍ (ഓ​സ്ട്രി​യ), സി​ജോ കി​ഴ​ക്കേ​പ​റ​മ്പി​ല്‍ (ആ​ല​പ്പു​ഴ), സു​ബി​ന്‍ അ​ഞ്ചു​ക​ണ്ട​ത്തി​ല്‍ (മു​രി​ക്കാ​ശേ​രി), മോ​ജോ പാ​റോ​ക്കാ​ര​ന്‍ (അ​മേ​രി​ക്ക), ജോ​ഹാ​ന്‍​സ് തു​ടി​യ​ന്‍​പ്ലാ​ക്ക​ല്‍ (ഓ​സ്ട്രേ​ലി​യ).

NRI

അ​ച്ചാ​മ്മ ജോ​ൺ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: കു​ണ്ട​റ മു​ള​വ​ന പ​യ​റ്റു​വി​ള വീ​ട്ടി​ൽ പി.​എം. ജോ​ണി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ ജോ​ൺ (83) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത മു​ള​വ​ന എ​ല​ന്താ​വി​ള വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഷൈ​നി കു​ര്യ​ൻ, ഷൈ​ജി വ​ർ​ക്കി, സ്റ്റാ​ൻ​ലി ജോ​ൺ (ഷി​നോ​യ്) (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: ടോ​മി കു​ര്യ​ൻ, ജോ​ൺ​സ​ൺ വ​ർ​ക്കി, ഷെ​റി​ൻ ജോ​ൺ (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ൺ). പൊ​തു​ദ​ർ​ശ​നം ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അഞ്ച് മു​ത​ൽ എട്ട് വ​രെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (5810. Almeda Genoa Rd, Houston, TX 77048).

പൊ​തു​ദ​ർ​ശ​നം ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ 10.30 മു​ത​ൽ 11 വ​രെ ട്രി​നി​റ്റി മാ​ർ​ത്തോമ്മാ ദേ​വാ​ല​യ​ത്തി​ൽ (5810 Almeda Genoa Rd, Houston, TX 77048) ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പെ​യ​ർ​ലാ​ൻ​ഡ് സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ (1310, N.Main Street, Pearland) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്കു​ക​ൾ www.youtube.com/marthomahouston/live, https://youtu.be/Zss2i4sUtgs, https://youtu.be/rmBK4knTVRQ

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജ​ൻ ഗീ​വ​ർ​ഗീ​സ് - 713 569 9668, ടോ​മി കു​ര്യ​ൻ - 832 860 2590, സ്റ്റാ​ൻ​ലി ജോ​ൺ (ഷി​നോ​യ്) - 713 703 8367.

NRI

സാം വർഗീസ്‌ ന്യൂജഴ്സിയിൽ അന്തരിച്ചു

ന്യൂ​ജ​ഴ്സി: സാം ​വ​ർ​ഗീ​സ്‌ ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ ജോ​ൺ വ​ർ​ഗീ​സി​ന്‍റെ​യും ഗ്രേ​സി ജോ​ണി​ന്‍റെ​യും മ​ക​നും കൊ​ട്ടാ​ര​ക്ക​ര കു​ള​ത്താ​ക്ക​ൽ ആ​റ​ന്മു​ള കു​ടും​ബാം​ഗ​വു​മാ​ണ്.

ഭാ​ര്യ: ദീ​പാ സാം, ​പ്ര​ഫ. സാം ​പ​നം​കു​ന്നേ​ലി​ന്‍റെ​യും പ​രേ​ത​യാ​യ അ​ന്ന​മ്മ സാ​മു​വേ​ലി​ന്‍റെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: സ​മാ​ന്ത, സ്റ്റെ​ഫാ​നി, സാ​മു​വ​ൽ, സ്റ്റീ​ഫ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സ്റ്റാ​ൻ​ലി ജോ​ൺ, സു​സ​ൻ തോ​മ​സ്.

മു​ൻ ഫോ​മ നാ​ഷ​ണ​ൽ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ രാ​ജു വ​ർ​ഗീ​സി​ന്‍റെ അ​ന​ന്ത​ര​വ​നാ​ണ്. പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​യും ഞാ​യ​റാ​ഴ്ച MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034ൽ.

​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 10 വ​രെ പൊ​തു​ദ​ർ​ശ​ന​വും 10 മു​ത​ൽ 11 വ​രെ സം​സ്കാ​ര ശു​ശ്രൂ​ഷ​യും എം​ടി​സി ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കും. സം​സ്കാ​രം റോ​സെ​ഡേ​ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (3850 Richlieu Rd, Bensalem, PA 19020).

NRI

മേ​രി തോ​മ​സ് അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ർ​ജീ​നി​യ ഹെ​റേ​ണ്ട​ൻ യു​എ​സ്എ​യി​ൽ താ​മ​സി​ച്ചി​രു​ന്ന മേ​രി തോ​മ​സ് (87) അ​ന്ത​രി​ച്ചു. ക​ട​മ്പ​നാ​ട് ഐ​വ​ർ​കാ​ലാ​യി​ൽ മ​ഠ​ത്തി​ൽ പ​ടി​ഞ്ഞാ​റ്റേ​തി​ൽ മു​ള​കു​വി​ള​യി​ൽ പ​രേ​ത​നാ​യ ജോ​ൺ സി. ​തോ​മ​സി​ന്‍റെ ഭാ​ര്യ​യാ​ണ്.

1970ൽ ​അ​മേ​രി​ക്ക​യി​ൽ വ​ന്ന​താ​ണ്. ദീ​ർ​ഘ​കാ​ലം അ​ല​ക്സാ​ണ്ട​റി​യ സി​റ്റി​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്തി​രു​ന്നു. വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു.

സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​കെ.​ഒ. ചാ​ക്കോ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്ര​പ്പൊ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ്.

വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. സം​സ്കാ​രം മ​രി​ലാ​ൻ​ഡി​ൽ 16225 നോ​ർ​ബെ​ക്ക് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ​വ​ച്ച് പൂ​ർ​ത്തി​യാ​കു​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

 

NRI

കെ.​എ. അ​ബ്ര​ഹാം ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ക​ണ്ടം​കു​ള​ത്തു അ​ബ്ര​ഹാം ത​ങ്ക​ച്ച​ൻ (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ ക​ണ്ടാം​കു​ള​ത്ത് കോ​ശി അ​ബ്ര​ഹാം - ഏ​ല്യാ​മ്മ അ​ബ്ര​ഹാം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ്ലാ​നോ സീ​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​വും റ​വ റോ​യ് എ ​തോ​മ​സി​ന്‍റെ (വൈ​ലി, ഡാ​ള​സ്) പി​തൃ​സ​ഹോ​ര​ദ​ര​നു​മാ​ണ് പ​രേ​ത​ൻ.

ഭാ​ര്യ: തി​രു​വ​ല്ല ഈ​സ്റ്റ് ഓ​ത​റ കാ​പ്ലി​ങ്ങാ​ട്ടി​ൽ ത​ങ്ക​മ്മ. മ​ക​ൻ: ഡോ. ​എ​ബി എ​ബ്ര​ഹാം. മ​രു​മ​ക​ൾ: സൂ​സ​ൻ എ​ബ്ര​ഹാം. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​കെ.​എ. കോ​ശി, ഡോ. ​കെ.​എ. വ​ർ​ഗീ​സ്, കെ.​എ. ബെ​ഞ്ച​മി​ൻ, പ്ര​ഫ. ജോ​ൺ കെ. ​അ​ബ്ര​ഹാം, പ​രേ​ത​നാ​യ കെ.​എ. തോ​മ​സ്, കു​ഞ്ഞ​മ്മ ജോ​ൺ, മാ​രി​യ​മ്മ ബേ​ബി, അ​ന്ന​മ്മ നൈ​നാ​ൻ, സൂ​സ​മ്മ വ​ർ​ഗീ​സ് (യു​എ​സ്എ).

1977 ഡി​സം​ബ​റി​ൽ അ​മേ​രി​ക്ക​യി​ലെ ല​ബ്ബ​ക്കി​ൽ എ​ത്തി. 1984ൽ ​ഡാ​ള​സി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ൽ നി​ന്ന് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ മാ​സ്റ്റ​ർ ബി​രു​ദം നേ​ടി. തു​ട​ർ​ന്ന് ഒ​പ്റ്റി​ക്ക​ൽ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യും 1986ൽ ​പ്ര​ഫ​ഷ​ണ​ൽ ഒ​പ്റ്റി​ക്ക​ൽ സ​പ്ലൈ​യു​ടെ പ​ങ്കാ​ളി​യാ​യി ബി​സി​ന​സ് ഏ​റ്റെ​ടു​ത്ത് 2006 വ​രെ സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തു.

ഗ്രാ​ൻ​ഡ് പ്രേ​രി​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ആ​രം​ഭം മു​ത​ൽ പ്ലാ​നോ സീ​യോ​ൻ മാ​ർ​ത്തോ​മാ പ​ള്ളി​യു​ടെ രൂ​പീ​ക​ര​ണം വ​രെ ത​ങ്ക​ച്ച​ൻ സ​ഭ​യു​ടെ ഒ​രു തൂ​ണാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ്, മ​ല​യാ​ളി ലേ ​ലീ​ഡ​ർ, ഏ​രി​യ പ്രെ​യ​ർ ഗ്രൂ​പ്പ് ലീ​ഡ​ർ, ഇ​ട​വ​ക മി​ഷ​ൻ, സീ​യോ​ൻ സ്റ്റാ​ർ​സ് എ​ന്നി​വ​യു​ടെ നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സേ​വ​നം ചെ​യ്തു.

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് സീ​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം റോ​ളിം​ഗ് ഓ​ക്‌​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (400 Freeport Pkwy., Coppell, TX 75019).

NRI

മ​റി​യാ​മ്മ കു​ര്യ​ൻ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ദീ​ർ​ഘ​കാ​ല​മാ​യി ന്യൂ​യോ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന മ​റി​യാ​മ്മ കു​ര്യ​ൻ വാ​ളി​പ്ലാ​ക്ക​ൽ (88) അ​ന്ത​രി​ച്ചു. പാ​ലാ എ​ട​പ്പാ​ടി വാ​ളി​പ്ലാ​ക്ക​ൽ പ​രേ​ത​രാ​യ കു​ര്യ​ൻ - മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ മ​റി​യാ​മ്മ എ​ഴു​പ​തു​ക​ളി​ലാ​ണ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്.

ദീ​ർ​ഘ​കാ​ലം വി​വി​ധ ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്തി​ട്ടു​ള്ള മ​റി​യാ​മ്മ, കു​റ​ച്ചു​നാ​ളാ​യി വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ റോ​സ​മ്മ, അ​ച്ചാ​മ്മ, പ​രേ​ത​യാ​യ ത്രെ​സ്യാ​മ്മ, ഏ​ലി​യാ​മ്മ തേ​വാ​രി​ൽ, കു​ര്യ​ൻ വാ​ളി​പ്ലാ​ക്ക​ൽ, മാ​ത്യു വാ​ളി​പ്ലാ​ക്ക​ൽ, ജോ​സ​ഫ് വാ​ളി​പ്ലാ​ക്ക​ൽ, പ​രേ​ത​നാ​യ തോ​മ​സ് വാ​ളി​പ്ലാ​ക്ക​ൽ (ന്യൂ​യോ​ർ​ക്ക്), സെ​ബാ​സ്റ്റ്യ​ൻ വാ​ളി​പ്ലാ​ക്ക​ൽ, സ്ക​റി​യ വാ​ളി​പ്ലാ​ക്ക​ൽ.

ഫാ. ​ആ​ന്‍റ​ണി വാ​ളി​പ്ലാ​ക്ക​ൽ (ഒ​എ​ഫ്എം, അ​യ​ർ​ല​ൻ​ഡ്) സ​ഹോ​ദ​ര​പു​ത്ര​നാ​ണ്. പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ സി​നാ​ട്ര മെ​മ്മോ​റി​യ​ൽ ഹോം, ​യോ​ങ്കേ​ഴ്‌​സി​ൽ (Sinatra Memorial Home, 499 Yonkers Ave, Yonkers, NY 10704).

സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ചു. വൈ​റ്റ് പ്ലൈ​ൻ​സി​ലു​ള്ള മൗ​ണ്ട് കാ​ൽ​വ​രി സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും.

Church Address: St. Thomas Syro Malabar Church, 810E, 221 St. Bronx.
Cemetery Address: Mount Calvary, 575 Hillside Ave, White Plains, NY 10603.

കൂടുതൽ വിവരങ്ങൾക്ക്: ജോൺ വാ​ളി​പ്ലാ​ക്ക​ൽ - 917 657 1347.

NRI

ഏ​ലി​യാ​മ്മ ഫി​ലി​പ്പ് ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ര്‍​ക്ക്: ചെ​ങ്ങ​ന്നൂ​ർ പെ​ണ്ണു​ക്ക​ര ക​ട​വി​ലേ​വീ​ട്ടി​ൽ കു​ടും​ബാം​ഗം ഫി​ലി​പ്പ് ജോ​ണി​ന്‍റെ ( ന്യൂ​യോ​ർ​ക്ക്) ഭാ​ര്യ ഏ​ലി​യാ​മ്മ ഫി​ലി​പ്പ് (75) ന്യൂ​യോ​ർ​ക്കി​ലെ സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വ​രു​ന്ന തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റി​ൽ ന​ട​ക്കും.

സൂ​സ​ൻ ഫി​ലി​പ്പ് ( PA, Richmond University Medical Center, Staten Island) ഏ​ക പു​ത്രി​യാ​ണ്. ആ​ല​പ്പു​ഴ പു​ത്ത​ൻ​പ​റ​മ്പി​ൽ കു​ടും​ബം​ഗം സു​ജി​ത് ഫ്രാ​ൻ​സി​സ് (Electronic Engineer, NY City) മ​രു​മ​ക​നും സാ​മൂ​വ​ൽ ഫി​ലി​പ്പ് ഫ്രാ​ൻ​സി​സ് പേ​ര​ക്കു​ട്ടി​യു​മാ​ണ്.

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഇ​ട​വ​ക അം​ഗ​ങ്ങ​ളാ​ണ് ജോ​ണും കു​ടും​ബ​വും. വെ​ണ്ണി​ക്കു​ളം മേ​മ​ല പു​തു​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​റി​യാ​മ്മ ജോ​ൺ (Detroit, Michigan) മൂ​ത്ത സ​ഹോ​ദ​രി​യാ​ണ്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​രെ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് പൊ​തു​ദ​ർ​ശ​ന​വും അ​നു​സ്മ​ര​ണ ശു​ശ്രു​ഷ​ക​ളും ന​ട​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ര​ണാ​ന​ന്ദ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഫെ​യ​ർ​വ്യൂ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം. ശു​ശ്രു​ഷ​ക​ൾ​ക്ക് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. എം.​സി. വ​ർ​ഗീ​സ് മു​ഖ്യ ക​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​ണ്.

പ​രേ​ത​യു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ടി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക ശ്രേ​ഷ്ഠ​ർ, സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ്, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് തോ​മ​സ്, സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സീ​നി​യ​ർ ഫോ​റം പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ് പാ​ല​ത്ത​റ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ക്യാ​പ്റ്റ​ൻ രാ​ജു ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.

അ​നു​സ്മ​ര​ണ ശു​ശ്രു​ഷ​ക​ളും സം​സ്കാ​ര ച​ട​ങ്ങു​ക​ളും Sojimedia ലൈ​വ് സ്ട്രീ​മിം​ഗ് ചെ​യ്യു​ന്ന​താ​ണ്.

NRI

ജേ​ക്ക​ബ് ത​ട​ത്തേ​ൽ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ഈ​സ്റ്റ് മെ​ഡോ​യി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ ക​ണി​ച്ചാ​ർ ത​ട​ത്തേ​ൽ ജേ​ക്ക​ബ് ചാ​ക്കോ (ത​മ്പി - 61) അ​ന്ത​രി​ച്ചു. ഭാ​ര്യ: ക​ണ്ണൂ​ർ കു​ള​ക്കാ​ട് ഓ​ലി​ക്കു​ഴി​യി​ൽ ലി​സ്സി ജേ​ക്ക​ബ്, മ​ക്ക​ൾ: ജോ​യ​ൽ ജേ​ക്ക​ബ്, ക്രി​സ്റ്റീ​ന ജേ​ക്ക​ബ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ലാ​മ്മ ചാ​ക്കോ (ഡാ​ള​സ്), ഏ​ലി​ക്കു​ട്ടി ചാ​ക്കോ (കീ​ഴ്പ്പ​ള്ളി, ക​ണ്ണൂ​ർ), സാ​റാ​മ്മ മ​ത്താ​യി (കേ​ള​കം), പൊ​ന്ന​മ്മ ഏ​ലി​യാ​സ് (പു​ന്ന​പ്പാ​ലം, ക​ണ്ണൂ​ർ), ഏ​ബ്ര​ഹാം ത​ട​ത്തേ​ൽ (ന്യൂ​യോ​ർ​ക്ക്), ലാ​ലി ജ​യ​ൻ (ന്യൂ​യോ​ർ​ക്ക്), മി​നി മാ​ത്യൂ​സ് (ഷി​ക്കാ​ഗോ).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഈ​സ്റ്റേ​ൺ ലോം​ഗ് ഐ​ല​ൻ​ഡ് ശാ​ലേം മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്ന് പൈ​ൻ​ലോ​ൺ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് (2030 Wellwood Ave, Farmingdale, NY 11735) സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

1987ൽ ​അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ ജേ​ക്ക​ബ് ന്യൂ​യോ​ർ​ക്ക് എ​പ്പി​ഫ​നി ഇ​ട​വ​കാം​ഗ​വും തു​ട​ർ​ന്ന് ശാ​ലേം മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​കാം​ഗ​വും ഇ​ട​വ​ക​യു​ടെ ആ​ത്മാ​യ ശു​ശ്രൂ​ഷ​ക​നും ഇ​ട​വ​ക മി​ഷ​നി​ലെ സ​ജീ​വ അം​ഗ​വു​മാ​യി​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഏ​ബ്ര​ഹാം ത​ട​ത്തേ​ൽ (ന്യൂ​യോ​ർ​ക്ക്) - 516 528 2424.

NRI

ജ​ര്‍​മ​ന്‍ മ​ല​യാ​ളി ജോ​സ് അ​ല​ക്സാ​ണ്ട​ര്‍ ആ​ല്‍​ബ​ത്ത് അ​ന്ത​രി​ച്ചു

പാ​ല​ക്കാ​ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ജോ​സ് അ​ല​ക്സാ​ണ്ട​ര്‍ ആ​ല്‍​ബ​ത്ത് (75) അ​ന്ത​രി​ച്ചു. അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ സ്വ​ദേ​ശ​മാ​യ പാ​ല​ക്കാ​ട്ട് എ​ത്തി​യ​തി​നി​ട​യി​ലാ​ണ് വി​യോ​ഗം.

ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് രാ​ജീ​വ് ഗാ​ന്ധി കോ​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ അ​ന്ത്യം സം​ഭ​വി​ച്ച​ത്.

സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് പാ​ല​ക്കാ​ട് സെ​ന്‍റ് റ​ഫാ​യേ​ല്‍ ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ ന​ട​ത്തി. ഭാ​ര്യ ഷീ​ല(​ന​ഴ്സ്) അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ പു​തു​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡ​യാ​ന, എ​ലി​സ​ബ​ത്ത്. മ​രു​മ​ക്ക​ള്‍: ജെ​റി ക​ക്കാ​ട്ട്, പ്രി​ന്‍​സ് പ​ട​യാ​ട്ടി​ല്‍ (എ​ല്ലാ​വ​രും ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍). നാ​ലു കൊ​ച്ചു മ​ക്ക​ളു​ണ്ട്.

ജ​ര്‍​മ​നി​യി​ലു​ള്ള ജോ​സ് പു​തു​ശേ​രി (ബ്രൂ​ള്‍, കൊ​ളോ​ണ്‍), മേ​ഴ്സി ത​ട​ത്തി​ല്‍ (ഷെ​ല്‍​മ്), ലീ​ലാ​മ്മ കോ​യി​ക്ക​ര (ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്) എ​ന്നി​വ​ര്‍ പ​രേ​ത​ന്‍റെ ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

പാ​ല​ക്കാ​ട് ആ​ല്‍​ബ​ത്ത് ഹൗ​സി​ല്‍ പ​രേ​ത​രാ​യ അ​ല​ക്സാ​ണ്ട​റു​ടെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​നാ​ണ്.

NRI

ഓ​മ​ന ജോ​ൺ കോ​ശി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ഓ​മ​ന ജോ​ൺ കോ​ശി (68) ടെ​ക്സ​സി​ലെ മ​ക്കി​ന്നി​യി​ൽ അ​ന്ത​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ മാ​ത്യു (ചേ​ല​നി​ല​ക്കു​ന്ന​തി​ൽ) - ഏ​ലി​യാ​മ്മ ജോ​ൺ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ.

1995-ൽ ​കു​ടും​ബ​ത്തോ​ടൊ​പ്പം കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോയി​ലേ​ക്ക് താ​മ​സം മാ​റി​യ ഓ​മ​ന, ജോ​ർ​ജ് ബ്രൗ​ൺ കോ​ളേ​ജി​ൽ ന​ഴ്‌​സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി നി​ര​വ​ധി പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

2005ൽ ​ഡാളസി​ലേ​ക്ക് വ​ന്ന ശേ​ഷം 11 വ​ർ​ഷ​മാ​യി മ​ക്കി​ന്നി​യി​ലാ​യി​രു​ന്നു താ​മ​സം. ഭ​ർ​ത്താ​വ് ജോ​ൺ സി. ​കോ​ശി, മ​ക്ക​ൾ: ബെ​ൻ കോ​ശി, ബെ​ർ​ണീ​സ് കോ​ശി. പേ​ര​ക്കു​ട്ടി​ക​ൾ: ഈ​ഥ​ൻ, എ​മി​ലി, മി​യ, ലൂ​ക്ക.

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച രാ​വി​ലെ എട്ട് മു​ത​ൽ ഒമ്പത് വ​രെ. സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പതിന് അ​ല​ൻ ഫാ​മി​ലി ഫ്യൂ​ണ​റ​ൽ ഓ​പ്ഷ​ൻ​സി​ൽ.

വെ​ബ്‌​കാ​സ്റ്റ് വ​ഴി ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ: https://webcast.funeralvue.com/events/viewer/117605

NRI

റേ​ച്ച​ൽ ജോ​സ​ഫ് തെ​ക്കും​ത​ല​ക്ക​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: പ​രേ​ത​നാ​യ ജോ​സ​ഫ് സ​ക്ക​റി​യ തെ​ക്കും​ത​ല​ക്ക​ലി​ന്‍റെ ഭാ​ര്യ റേ​ച്ച​ൽ ജോ​സ​ഫ് (85) അ​ന്ത​രി​ച്ചു. പ​രേ​ത ബെ​ൻ​സേ​ലം സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​കാം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

തു​മ്പ​മ​ൺ വ​ട്ട​ടി​കാ​ലാ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ (പ​ക​ലോ​മ​റ്റം) കു​ടും​ബാം​ഗ​വും പ​രേ​ത​രാ​യ വി.​കെ. ഫി​ലി​പ്പി​ന്‍റെ​യും മ​റി​യാ​മ്മ ഫി​ലി​പ്പി​ന്‍റെ​യും മ​ക​ളാ​ണ്.

മ​ക്ക​ൾ: ജോ​സ​ഫ് സ​ക്ക​റി​യ (ബി​ജു), സു​ജ വ​ർ​ഗീ​സ്, റൂ​ബി തോ​മ​സ്, പ​രേ​ത​യാ​യ റാ​ണി ഫ്രാ​ൻ​സി​സ്. മ​രു​മ​ക്ക​ൾ: മ​റി​യാ​മ്മ സ​ക്ക​റി​യ, വ​ർ​ഗീ​സ് മ​ണ​പ്പു​റ​ത്ത്, ഷാ​ജി തോ​മ​സ്, ഫ്രാ​ൻ​സി​സ് ദേ​വ​സ്യ.

Latest News

Up